Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Stock Clearance

ഓക്‌സിജനിൽ സ്റ്റോക്ക് ക്ലിയറന്‍സ് ഇന്നും നാളെയും

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദ ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ട് സ്റ്റോ​ക്ക് ക്ലി​യ​റ​ന്‍സ് ഇ​വ​ന്‍റാ​യ മെ​ഗാ ക്ലി​യ​റ​ന്‍സ് മാ​ര​ത്ത​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഈ ​പ്ര​ത്യേ​ക വി​ല്‍പ്പ​ന ഇ​ന്നും നാ​ളെ​യും ഓ​ക്സി​ജ​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ന​ട​ക്കും. സീ​സ​ണി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച ഡീ​ലു​ക​ളി​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ഒ​രു സു​വ​ര്‍ണാ​വ​സ​ര​മാ​ണ് ഈ ​മാ​ര​ത്ത​ണ്‍ ഒ​രു​ക്കു​ന്ന​ത്.

സ്മാ​ര്‍ട്ട്ഫോ​ണ്‍, ലാ​പ്ടോ​പ് തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മു​ത​ല്‍ വാ​ഷിം​ഗ് മെ​ഷീ​ന്‍, റെ​ഫ്രി​ജ​റേ​റ്റ​ര്‍, എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍, കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സ​സ്, മൊ​ബൈ​ല്‍ ആ​ക്സ​സ​റീ​സ് വ​രെ​യു​ള്ള ഗൃ​ഹോ​പ​ക​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്നു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഓ​ഫ​റു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ ഇ​ഷ്ട​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ വാ​ങ്ങാ​നാ​യി ആ​ക​ര്‍ഷ​ക​മാ​യ സാ​മ്പ​ത്തി​ക പ​ദ്ധ​തി​ക​ളും ഓ​ക്‌​സി​ജ​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചെ​റി​യ ത​വ​ണ​ക​ളാ​യി പ​ണം അ​ട​ച്ചു​തീ​ര്‍ക്കാ​നു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള ഇ​എം​ഐ സ്‌​കീ​മു​ക​ളി​ലൂ​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാം. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് സ്പെ​ഷല്‍ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​കും. പ​ഴ​യ ഇ​ല​ക്‌ട്രോണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​റ്റിവാ​ങ്ങു​ന്ന ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് ല​ഭി​ക്കും.

പ്ര​ധാ​ന ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കെ​ല്ലാം പ്ര​ത്യേ​ക അ​ധി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഓ​ക്‌​സി​ജ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കൊ​പ്പം 5999 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാം. സ്മാ​ര്‍ട്ട് ടി​വി​ക​ള്‍ക്ക് 20,000 രൂ​പ വ​രെ കാ​ഷ്ബാ​ക്കും നാ​ലു വ​ര്‍ഷം വ​രെ വാ​റ​ന്‍റി​യും ല​ഭി​ക്കു​മ്പോ​ള്‍, റെ​ഫ്രി​ജ​റേ​റ്റ​റു​ക​ള്‍ക്ക് 25,000 രൂ​പ വ​രെ കാ​ഷ്ബാ​ക്കും അ​ഞ്ചു വ​ര്‍ഷം വ​രെ വാ​റ​ന്‍റി​യും ല​ഭ്യ​മാ​ണ്.

വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍ക്ക് 5000 രൂ​പ വ​രെ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​ര്‍ 20,000 രൂ​പ വ​രെ കാ​ഷ്ബാ​ക്ക്, അ​ഞ്ചു വ​ര്‍ഷം വാ​റ​ന്‍റി​യും ല​ഭി​ക്കും. എ​യ​ര്‍ ക​ണ്ടീ​ഷ​ണ​റു​ക​ള്‍ക്ക് 2000 രൂ​പ മു​ത​ല്‍ 5000 രൂ​പ വ​രെ വി​ല​ക്കു​റ​വും കി​ച്ച​ണ്‍ അ​പ്ല​യ​ന്‍സു​ക​ള്‍ക്ക് 65 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ക്കും ടാ​ബ്‌ലെറ്റു​ക​ള്‍ക്കു​മൊ​പ്പം 12,000 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. പ​ഴ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്ക് മി​നി​മം 2000 രൂ​പ​യു​ടെ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റും പ​ഴ​യ ബാ​റ്റ​റി​ക​ള്‍ക്ക് മി​നി​മം 3000 രൂ​പ​യു​ടെ എ​ക്‌​സ്‌​ചേ​ഞ്ച് ബോ​ണ​സും ഈ ​വി​ല്‍പ​ന​യെ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​ക്കു​ന്നു.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 9020100100.

Latest News

Up